ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ – ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റസ് അസോസിയേഷൻ (ഫോക്ക്) മേഖലയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മാതൃഭാഷ പഠന ക്ലാസ്സുകളുടെ ആരംഭം “അക്ഷരക്കൂട്ടം പ്രവേശനോത്സവം 2023” എന്നപേരിൽ സംഘടിപ്പിച്ചു. മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വച്ച് ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണിയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങ് പ്രശസ്ത കലാ,സാംസ്‌കാരിക പ്രവർത്തകനായ ശ്രീ. അനിൽ ആറ്റുവാ ഉത്ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് സനൽ, ഫോക്ക് ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ, ട്രഷറർ സാബു ടി.വി., വനിതാ വേദി ചെയർപേഴ്സൺ സജിജ മഹേഷ്, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫോക്ക് മാതൃഭാഷ സമിതി കോർഡിനേറ്റർ വിനോജ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിന് മാതൃഭാഷ സമിതി പ്രവർത്തക ശ്രുതി സനത് നന്ദി പ്രകാശിപ്പിച്ചു.
ഫോക്ക് ബാലവേദി കുട്ടികളുടെ നിരവധി പരിപാടികളോടൊപ്പം അനിൽ ആറ്റുവയുടെ നേതൃത്വത്തിൽ നടന്ന കവിത ചൊല്ലലുകളും, മലയാളം പ്രശ്നോത്തിരികളും, ഫോക് അംഗം എൽദോ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരവും പ്രവേശനോത്സവത്തിനു മാറ്റ് പകർന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.