September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വിമാനയാത്രാ ദുരിതം പരിഹരിക്കാൻ സർക്കാർ നടപടിയ്ക്ക്  ആവശ്യമുന്നയിച്ച് ‘ഫോക്ക് ‘

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കണ്ണൂർ എയർപോർട്ട് കേന്ദ്രീകരിച്ചു സർവീസ് നടത്തി വന്നിരുന്ന ചില സ്വകാര്യ വിമാന കമ്പനികൾ പ്രവർത്തനം നിർത്തലാക്കിയ സാഹചര്യത്തിൽ വിമാനയാത്രാ ദുരിതം പരിഹരിക്കാൻ സർക്കാർ നടപടിയ്ക്ക്  ആവശ്യമുന്നയിച്ച് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ‘.കണ്ണൂർ എയർപോർട്ടിലേക്ക് യാത്ര ചെയ്തിരുന്ന പ്രവാസികൾ വളരെ ദുരിതത്തിൽ ആണ്. കുവൈറ്റ് ഉൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങളിൽ സ്കൂൾ അവധികാലം അടുത്ത് വരുന്ന സാഹചര്യത്തിൽ കുടുംബങ്ങൾ അടക്കം ഉള്ള നിരവധി യാത്രക്കാർ കണ്ണൂർ എയർപോർട്ടിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് വലിയ ടിക്കറ്റ് ചാർജ്ജ് വർദ്ധനവും യാത്രാദുരിതവും ഉണ്ടാവാനുള്ള സാഹചര്യങ്ങൾ വന്നു ചേർന്നിരിക്കുന്നത്.

കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ആവശ്യമായ വിദേശ വിമാന സർവ്വീസുകൾ  ഇല്ലാത്തത് വലിയ തുക മുടക്കികൊണ്ടു മറ്റു എയർപോർട്ടിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ കണ്ണൂർ എയർപോർട്ടിലേക്ക് വിദേശ വിമാന കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അടക്കം ഉള്ള സാദ്ധ്യതകൾ എത്രയും വേഗത്തിൽ ഗവർമെന്റ് പരിശോധിച്ചു ഉറപ്പു വരുത്തണം എന്നും പ്രവാസികളുടെ യാത്രക്കാരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ വേണ്ട നടപടി എടുക്കണം എന്നും ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പത്രക്കുറിപ്പിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, വ്യോമയാന മന്ത്രി എന്നിവർക്ക് ഫോക്ക് കത്തുകൾ അയക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!