ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫർവാനിയ യൂണിറ്റ് സ്നേഹസംഗമം എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു .ഫർവാനിയ ഐഡിയൽ ഹാളിൽ നടന്ന കുടുംബ സംഗമം പ്രസിഡന്റ് ലിജീഷ് പി ഉദ്ഘാടനം ചെയ്തു യൂണിറ്റ് കൺവീനർ ജോബി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിന് യൂണിറ്റ് സെക്രട്ടറി മെഹമ്മൂദ് പെരുമ്പ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീമതി വൃന്ദ ജിതേഷ് നന്ദിയും പറഞ്ഞു ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ്, ഫോക്ക് വൈസ് പ്രസിഡന്റ് എൽദോ ബാബു കുര്യാക്കോസ് , രക്ഷാധികാരി അനിൽ കേളോത്ത് , വനിതാ വേദി ചെയർപേഴ്സൺ ഷംനാ വിനോജ്, യൂണിറ്റ് ട്രഷറർ സുബിൻ ജഗദീഷ് എന്നിവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജിതേഷ് എംപി അവതാരകനായ കുടുംബ സംഗമത്തിൽ യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി ഉപദേശ സമിതി അംഗം ഓമനക്കുട്ടൻ മറ്റു ഫോക്ക് ഭാരവാഹികൾ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു ഫോക് ചാരിറ്റി സബ് കമ്മിറ്റി അംഗം സന്തോഷ് സി എച്ച് സർക്കാറിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.