ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മംഗഫ് സെൻട്രൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോക്ക് അംഗങ്ങൾക്കുള്ള ചെസ്സ് & റുബിക്സ് ക്യൂബ് മത്സരങ്ങൾ ഫോക്ക് മംഗഫ് ഹാളിൽ വച്ചു സംഘടിപ്പിച്ചു.
“ഇലക്ട്രോണിക് ഗാഡ്‌ജറ്റുകൾക്ക് ഒരു ദിവസത്തേക്ക് വിട” എന്ന സന്ദേശവുമായി നടത്തപ്പെട്ട ഈ പരിപാടി ഫോക്ക് പ്രസിഡണ്ട് ലിജീഷ് പി. ഉദ്ഘാടനം ചെയ്‌തു. ഫോക്ക് മംഗഫ് സെൻട്രൽ യൂണിറ്റ് സെക്രട്ടറി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് യൂണിറ്റ് കൺവീനർ ജോയ്‌സ് ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ നിജിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ ചെസ്സ് മത്സരങ്ങൾ നിയന്ത്രിച്ച മുൻ ഇന്ത്യൻ അന്തർദേശീയ ചെസ്സ് താരം ശ്രീമതി. വള്ളിയമ്മയ് ശരവണനെ (ഫിഡെ ട്രൈനെർ & ഫിഡെ അർബിറ്റർ) മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. ചെസ്സ് ടൂർണമെന്റിൽ അബേൽ ജോസഫ് വിജയിയും ആദൽ ജോസഫ് റണ്ണറപ്പുമായി. റുബിക്സ് ക്യൂബ് മത്സരങ്ങളിലെ സീനിയർ കാറ്റഗറിയിൽ റോഹ റസൽ, ശ്രീനാഥ്, ഇഷാൻ ഷൈൻ എന്നിവരും ജൂനിയർ കാറ്റഗറിയിൽ ആദിദേവ് പ്രമോദ്, സോഹ റസൽ, ജഹാൻ അരുൺ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നൂറിലധികം ഫോക്ക് മെമ്പർമാർ പരിപാടിയിൽ പങ്കെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.