ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആർട്സ് ഫെസ്റ്റ് 2024 നു തുടക്കമായി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച നടന്ന ഒന്നാം ഘട്ടം യൂനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സി രാധാകൃഷ്‍ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിന് ആർട്സ് സെക്രട്ടറി വിനോജ് കുമാർ സ്വാഗതവും ആർട്സ് കമ്മിറ്റി അംഗം രാജേഷ് ബാബു നന്ദിയും പറഞ്ഞു
ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത് ഉപദേശക സമിതി അംഗം വിജയേഷ് കെ വി വനിതാ വേദി ചെയർപേഴ്സൺ ഷംന വിനോജ് ബാലവേദി ജോയിന്റ് സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .16 മത്സരങ്ങളിൽ ആയി നൂറ്റമ്പതോളം പേര് ഒന്നാം ഘട്ട മത്സരത്തിൽ പങ്കാളികൾ ആയി
മൂന്നൂറിലധികം ആളുകൾ പങ്കെടുക്കുന്ന നൃത്തമത്സരങ്ങൾ ഉൾപ്പെടുന്ന ഇരുപത്തൊമ്പതോളം മത്സരങ്ങൾ ഉള്ള രണ്ടാം ഘട്ടം മെയ് 10 നു വിവിധ വേദികളിൽ ആയി അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.