ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കഴിഞ്ഞവർഷം കുവൈത്തിൽ വെച്ച് മരണമടഞ്ഞ ഫോക്ക് അംഗങ്ങളായ ഫർവ്വാനിയ നോർത്ത് യൂണിറ്റംഗം സഹജൻ വണ്ണാരത്ത്, മംഗാഫ് സെൻട്രൽ യൂണിറ്റംഗം രാജീവൻ കെ എന്നിവർക്കുള്ള അൽ മുല്ല എക്സ്ചേഞ്ചിന്റെ ഇൻഷുറൻസ് തുക ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വേദിയിൽ നടന്ന ചടങ്ങിൽ വെച്ച് അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസേഫാ അബ്ബാസി വിതരണം ചെയ്തു.
സഹജൻ വണ്ണാരത്തിന്റ തുക ബന്ധു സുരേഷ് ബാബുവും, രാജീവൻ കെ യുടെ തുക ബന്ധു ഷമ്നേഷും ഏറ്റുവാങ്ങി. ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി,ആക്ടിങ് ജനറൽ സെക്രട്ടറി സുനേഷ് ഐ.വി, ട്രഷറർ സാബു ടി.വി., ചാരിറ്റി സെക്രട്ടറി ഹരി കുപ്ലേരി മറ്റ് കേന്ദ്ര കമ്മിറ്റി, യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു