ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിനെട്ടാമത് വാർഷിക ആഘോഷം അബ്ബാസിയ പാക്കിസ്ഥാനി ഓക്‌സ്‌ഫോർഡ് സ്‌കൂളിൽ വച്ച് ലളിത മായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ജനുവരി 26 നു നടന്ന പരിപാടിയിൽ ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. ദാർ അൽ സഹ പോളിക്ലിനിക് മാർക്കറ്റിങ് മാനേജർ നിതിൻ മേനോൻ വാർഷിക ആഘോഷം ഉൽഘാടനം ചെയ്തു.
പതിനെട്ടാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഇ സുവനീർ ആയ “മുദിത” യുടെ പ്രകാശനം സബ്‌കമ്മിറ്റി അംഗം അഖിലശ്രീ ഷാബു നിതിൻമേനോന് കൈമാറിക്കൊണ്ട് നിർവഹിച്ചു.സുവനീറിന് പേര് നിർദ്ദേശിച്ച ഫോക്ക് ബാലവേദി കുട്ടികൾ ആയ ഋതുനന്ദ ബിജു & അന്വയ ബാലകൃഷ്ണൻ കവർചിത്രം തയാറാക്കിയ രാജീവ് ദേവനന്ദനം എന്നിവർക്കും, ഫോക്ക് മാതൃഭാഷാ അദ്ധ്യാപകർ എന്നിവർക്കുള്ള ഉപഹാരങ്ങളും വേദിയിൽ വച്ച് കൈമാറി. കൂടാതെ പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഫോക്ക് അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡും വാർഷിക ആഘോഷ വേദിയിൽ വച്ച് നൽകി. പ്രോഗ്രാം കൺവീനർ ഐ വി സുനേഷ്, ജോയിന്റ് കൺവീനർ ദിലീപ്കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫോക് ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ സാബു നമ്പ്യാർ നന്ദി പ്രകാശിപ്പിച്ചു
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.