ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫോക്കസ് കുവൈറ്റിന്റെ (ഫോറം ഓഫ് കാഡ് യൂസേഴ്സ് – കുവൈറ്റ്) നേതൃത്വത്തിൽ അഹ്മദി ishmash ആക്കാഡമി സ്റ്റെഡിയത്തിൽ വെച്ച് 06.10.23 ൽ ആദ്യമായി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപ്പെട്ടു. രാവിലെ 8.30 ന് ഫോക്കസ് ബിഗിനേഴ്സ് മത്സരത്തോടെ ആരംഭിച്ച
മത്സരങ്ങൾ പിന്നീട് ഇന്റെർമീഡിയറ്റ് ന്റെയും ലോവർ മീഡിയറ്റ് ന്റെയും 114 ടീം ആണ് ഈ ടൂർണമെന്റിൽ നേർക്കുനേർ മാറ്റുരച്ചത്. ജനറൽ കൺവീനർ സൈമൺന്റെയും കൺവീനർ മനോജ് കലാഭവന്റെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനത്തിന്റെ പരിസമാപ്തി ആണ് ഇന്ന് i smash ആക്കാഡമി സ്റ്റെഡിയത്തിൽ അരങ്ങേറിയത്.
ഫോക്കസ് ന്റെ കോർപ്പറേറ്റ് സ്പോൺസർ ആയ അൽ മുല്ലാ എക്സ്ചെഞ്ച് മാനേജർ ഫിലിപ്പ് കോശി ബാഡ്മിന്റൺ ടൂർണമെന്റ് ഉൽഘാടനം ചെയ്തു. വാശിയേറിയ മത്സരത്തിന് തിരശീലവീണത് രാത്രി 8 മണിക്ക് ആണ് . ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ ഇന്റർ മീഡിയറ്റ് വിന്നർ വിനോദ് & സിറാജ്, റണ്ണർ അപ്പ് ജ്യോതിരാജ് & ശിവ ,
ലോവർ ഇന്റർ മീഡിയറ്റ് വിന്നർ വിൽഫ്രഡ് & അർജുൻ, റണ്ണർ അപ്പ് പ്രദീപ് & മാത്യു എന്നിവർക്ക് അൽ മുല്ലാ മാർക്കറ്റിംഗ് മാനേജർ കരീം ട്രോഫിയും ക്യാഷ് അവാർഡും വിതരണം നടത്തി. ഫോക്കസ് ബിഗിനേഴ്സ് വിന്നർ ശരത് അരവിന്ദ് & നിതിൻ ന് ഫോക്കസ് ട്രെഷറർ ജേക്കബ് ജോണും , റണ്ണർ അപ്പ് ജേക്കബ് & രൂപേഷ് ന് ഫോക്കസ് ജോയ്ന്റ് ട്രെഷറർ സജിമോനും , ഫോക്കസ് ഇൻട്രോ വിന്നർ ആന്റണി & റിനിഷ് ന് ഫോക്കസ് പ്രസിഡന്റ് ജിജി മാത്യു വും , റണ്ണർ അപ്പ് ബിനു PD & സാജൻ ഫോക്കസ് ജനറൽ സെക്രെട്ടറി ഷഹീദ് ലബ്ബ യും ഫോക്കസ് ഇൻട്രോ സെമി ഫൈനലിസ്റ്റ് ദിപിൽ & ഗാസിൻ ന് മനോജ് കലഭാവനും , ഷിബു സാം & അശ്വിൻ ന് സാജൻ ഫിലിപ്പും ട്രോഫി വിതരണം ചെയ്തു.
ടൂർണമെന്റ് അമ്പയർ മാരായ – അനിൽ കുമാർ, ഷിബു പാത്തൻ, അജിയോ, ബിനു, ബിനു വിൽസൺ, മിസ്‌ലിൻ, ജൂട്സൻ, ബിനു PD, ഷൈജു, ജോദിരാജ്, ദിപിൻ, സിനോ, അലക്സ് കോശി , പ്രകാശ് മുട്ടേൽ, റോയി, സുനീർ, അബ്ദുൽ റസാഖ്, റിനീഷ് , സൈജു, ഫിനോ മാത്യു എന്നിവരും സ്കോർ ഡെസ്കിൽ ഉണ്ടായിരുന്ന ലിബു പായിപ്പടൻ, മുഹമ്മദ് ഷാഹിദ്, വിഷ്ണുനായർ, സാജൻ , സാജിദ് എസ്മാഷ്, ശരത് അരവിന്ദൻ എന്നിവരുടെ പ്രവർത്തനം മികവുറ്റതായിരുന്നു.
റെജിസ്ട്രെഷ ഡെസ്കിന്റെ ഉത്തവാദിത്വം ഏറ്റെടുത്ത സന്തോഷ് കുമാർ, സാജൻ ഫിലിപ്പ്, സജിമോൻ, എന്നിവർക്കും കോർട് മാനേജേഴ്സ് ആയ അരുൺ ജേക്കബ് , ശ്യാം കുമാർ, ജോജി മാത്യു, ഫാറൂഖ്, സോഫി ജോൺ, മാത്യു ഫിലിപ്പ്, സുഗതൻ ആർ, ഡാനി, സന്തോഷ് കുമാർ, അനീഷ്, അനിൽ കെ ബി, നിതിൻ, രതീഷ് കുമാർ എന്നിവർക്കും ഫോക്കസ് ന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ , വർക്കിംഗ് കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കൺവീനേഴ്സ്, ജോയിന്റ് കൺവീനേഴ്സ്, മെമ്പേഴ്സ്, ഫോട്ടോ ഗ്രാഫേഴ്‌സ് ആയ ഷിബു സാമൂവൽ , അശ്വിൻ , തോമസ് മാത്യു, ആദ്യ അവസാനം വരെ I smash കോർട്ടിൽ കളിക്കാർക്ക് പ്രോത്സാഹനമായി നിന്ന ഫോക്കസ് കുടുംബാംഗങ്ങൾ, എല്ലാകാര്യങ്ങളിലും അതീവ ശ്രദ്ധയോടെ ടൂർണമെന്റ് നിയന്ത്രിച്ച ഫോക്കസ് പ്രസിഡന്റ് ജിജി മാത്യു, ട്രെഷറർ ജേക്കബ് ജോൺ, രതീഷ് കുമാർ, ഓഡിറ്റർ റോയി എബ്രഹാം, കൂടാതെ ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീം അംഗങ്ങൾക്കും സൈമൺ ബേബി സ്വാഗതവും പ്രസിഡന്റ് ജിജി മാത്യുവും ജനറൽ സെക്രെട്ടറിയും ടൂർണമെന്റ് അംഗങ്ങൾക്ക് വിജയ ആശംസകളും നേർന്നു.
വിനു വിൽസൺ, വിഷ്ണു ചന്ദ്രൻ നായർ, അനിൽ കുമാർ, മുഹമ്മദ് ഷഹിദ്, ബിനു സെബാസ്റ്റിൻ, ലിബു വർഗ്ഗീസ് എന്നി അമ്പയർ മാരെ സമാപന ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. ട്രെഷറർ ജേക്കബ് ജോൺ നന്ദിയും പറഞ്ഞു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു