ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫ്‌ലൈറ്റെർസ് എഫ്‌സി കുവൈറ്റ് ദേശീയദിനത്തോട് അനുബന്ധിച്ചു വർഷംതോറും നടത്താറുള്ള ഫ്‌ലൈറ്റെർസ് നാഷണൽ ഡേ കപ്പു ഈ ഫെബ്രുവരി 25 ഉച്ചയ്ക്ക 2 മണി മുതൽ മംഗോ ഹൈപ്പർ മിശ്രിഫ് സ്റ്റേഡിയത്തിൽ നടക്കും .
സൗത്ത് ഏഷ്യയിലെ 20 മികച്ച പ്രവാസി ഫുട്ബാൾ ക്ലബുകൾ ഇന്ത്യൻ എക്സ്പ്രസ്സ് വിന്നേഴ്സ് ട്രോഫി , ഖാലിദ് അൽ ദ്വൈഹി റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി മത്സരത്തിനിറങ്ങും . വിജയികൾക് കടപ്പ സുയിറ്റ്സ് നൽകുന്ന 200 ഡോളർ ക്യാഷ് പ്രൈസും റണ്ണറപ്പിന് ടീ ടൈം നൽകുന്ന 100 ഡോളർ ക്യാഷ് പ്രൈസും ഉണ്ടാകും.
ടൂർണമെന്റിലെ വിന്നർ ട്രോഫി അനാവരണം
ബിജോയ് പുരുഷോത്തമൻ , ജിനു എബ്രഹാം എന്നിവർ നിർവഹിച്ചു . 20 ടീമുകളുടെ പ്രതിനിധികൾ അവർ പ്രതിധാനം ചെയുന്ന ടീം ജഴ്സി അണിഞ്ഞു ഫോട്ടോയ്ക്ക് പോസ്
ചെയ്തു .
പത്ര സമ്മേളനത്തിൽ ക്ലബ് ഡയറക്ടർ ശുഐബ് ഷെയ്ഖ് , പ്രസിഡന്റ് സലിം വകീൽ , സെക്രട്ടറി അഫ്സർ തളങ്കര , ടെക്നിക്കൽ ഡയറക്ടർ തോമസ് അവറാച്ചൻ , ഹെഡ് കോച്ച് ജോസഫ് സ്റ്റാൻലി , മേഡക്സ് മെഡിക്കൽ ഇൻഷുറൻസ് മാനേജർ അജയ് കുമാർ ക്ലബിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു .
ഫുട്ബാൾ സ്നേഹികളായ ഏവരെയും ഈ വരുന്ന ഫെബ്രുവരി 25 നു മിശ്രിഫിലേക്കു ക്ഷണിക്കുന്നതായി ടൂർണമെന്റ് കൺവീനർ മുഹമ്മദ് മല്ലങ്കൈ അറിയിച്ചു .
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.