ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി:കുവൈറ്റിലെ ഇന്ത്യൻ രജിസ്ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ
ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ കുവൈറ്റ് ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടി ഫിറ കൺവീനറും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചാൾസ് പി ജോർജ് (പത്തനംതിട്ട അസോസിയേഷൻ )സ്വാഗതം പറഞ്ഞു. ഫിറയിലെ മുതിർന്ന അംഗവും ഫോക്കസ് കുവൈറ്റ് പ്രസിഡണ്ടുമായ സലിം രാജ് അധ്യക്ഷത വഹിച്ചു.ഉസ്താദ് ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ, ചെയർമാർ – കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ പ്രായോജകരായ അൽ വാഹീദ ഗ്രൂപ്പ് എംഡി വർഗ്ഗീസ് പോൾ, വിനോദ് ( കേരള അസോസിയേഷൻ) ഓമനക്കുട്ടൻ ( ഫ്രണ്ട്സ് ഓഫ് കണ്ണൂർ – ഫോക്ക്)
വിനീഷ് -(കോഴിക്കോട് ജില്ലാ അസോസിയേഷൻ),
ബിജു സ്റ്റീഫൻ -( തിരുവനന്തപുരം ജില്ലാ അസോസിയേഷൻ , ടെക്സാസ്) അനീസ് (കൊല്ലം- കെ.കെ. സി. ഒ), ജിജു മോലെത്ത് -( അടൂർ എൻ ആർ ഐ) മുഹമ്മദ് ഹമീദ് – (പൽപക് പാലക്കാട് ജില്ല അസോസിയേഷൻ,) റെജി കുമാർ -( ഫോക്കസ് കുവൈറ്റ്, )മാമ്മൻ അബ്രഹാം – (ടാസ്ക് കുവൈറ്റ്,) രാജേഷ് മാത്യു – (കേര എർണാംകുളം അസോസിയേഷൻ),
പുഷ്പരാജ് – (കെ ഇ എ കണ്ണൂർ അസോസിയേഷൻ)
ജീവ്സ് എരിഞ്ചേരി – (ഒ എൻ സി പി), മുബാരക് കാമ്പ്രത്ത് – (വയനാട് അസോസിയേഷൻ), രതീഷ് കുമ്പളത്ത് – (കോഡ് പാക് കോട്ടയം ജില്ലാ അസോസിയേഷൻ), നിബു ജേക്കബ്ബ് (കുവൈറ്റ് മലയാളി സമാജം, )അലക്സ് മാത്യു -(കെ ജെ പി സ് കൊല്ലം ജില്ല അസോസിയേഷൻ), വർഗ്ഗീസ് പോൾ – (ഇ ഡി എ എർണാംകുളം ജില്ല അസോസിയേഷൻ) രവി മണ്ണായത്ത് (മലയാളീസ് മാ കോ ) എന്നീ സംഘടന പ്രതിനിധികളും മാധ്യമ പ്രവർത്തകരായ അനിൽ നമ്പ്യാർ – അമൃത ടിവി, മുനീർ അഹമ്മദ് – മീഡിയ വൺ ടിവി, മുസ്താക്ക് ചന്ദ്രിക എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിവിധ സംഘടനകളിൽ നിന്നുള്ള ഭാരവാഹി ക ളും പ്രതിനിധികളും ,മാധ്യമ പ്രവർത്തകരും പങ്കെടുത്തു .പരിപാടിയുടെ പ്രായോജകരായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഗ്രൂപ്പ്, ട്രിനിറ്റി ജ്വല്ലറി അബ്ബാസിയ, അൽ വാഹിദ ഗ്രൂപ്പ് എന്നിവർക്കും, പരിപാടിയിൽ പങ്കെടുത്തവർക്കും ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയഷൻ) നന്ദി പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.