ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ(ഫോക്ക് )മെമ്പർമാർക്കായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു ഫഹഹീൽ സൂക് സബ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സാൽമിയ ഈസ്റ്റ് യൂണിറ്റിനെ ഒരു ഗോളിന് തോൽപിച്ച് ഫർവാനിയ നോർത്ത് യൂണിറ്റ് ചാമ്പ്യന്മാരായി. സാൽമിയ ഈസ്റ്റ് രണ്ടാം സ്ഥാനവും മംഗഫ് സെൻട്രൽ മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് മുൻ സന്തോഷ് ട്രോഫി താരം പ്രവീൺ, ഫോക്ക് ഭാരവാഹികൾ വനിതാവേദി പ്രവർത്തകർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു . സാൽമിയ ഈസ്റ്റ് യൂണിറ്റ് താരം ജുനൈദ് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മംഗഫ് സെൻട്രൽ യൂണിറ്റിലെ ഉണ്ണികൃഷ്ണൻ ടോപ് ഗോൾ സ്കോറർ ആയി. ഫർവാനിയ നോർത്ത് യൂണിറ്റിലെ അബ്ദുൾ ലത്തീഫ് മികച്ച ഗോൾകീപ്പർ ആയും, മംഗഫ് സെൻട്രൽ യൂണിറ്റിലെ ആരിഫ് മികച്ച ഡിഫെൻഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഫോക്കിന്റെ മൂന്നു സോണലുകളിൽ നിന്നായി 15ഓളം യൂണിറ്റുകളിലെ നൂറ്റിയെന്പത്തിലധികം താരങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു. അതോടൊപ്പം വിവിധ എജ് കാറ്റഗറിയിലായി കുട്ടികളുടെ സൗഹൃദ മത്സരങ്ങളും അരങ്ങേറി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.