ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ശ്രീ ജോർജ് ചെറിയാൻ മൂഴിയിലിന് കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് ഊഷ്മളമായ യാത്രയയപ്പ് നൽകി.
എസ് എം സി എ ആദ്യകാല ഭാരവാഹിയും അബ്ബാസിയ സെന്റ് കമ്പോനി ഇടവക പാരിഷ് കമ്മിറ്റി അംഗവുമായിരുന്ന ജോർജ് ചെറിയാൻ 38 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് മടങ്ങുന്നത്.
അബ്ബാസിയ സെന്റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ എസ് എം സി എ പ്രസിഡന്റ് സാൻസിലാൽ ചക്യത്തു അധ്യക്ഷത വഹിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.
ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര, ഏരിയ ജനറൽ കൺവീനർമാരായ ബോബി തോമസ്, സന്തോഷ് ജോസഫ്, ജിസ് എം ജോസ് , അഡ്വക്കേറ്റ് ബെന്നി നാല്പതാം കളം, സൈജു മുളകുപാടം, ഷാജി നാഗരൂർ, വിൽസൺ വടക്കേടത്ത്, ജീവസ് എരിഞ്ചേരി, സാബു സെബാസ്റ്റ്യൻ, ഡൊമിനിക് മാത്യു, മാത്യു ചുക്കനാനി, അനിൽ ചക്കാലക്കൽ, റെജിമോൻ ഇടമന, ബിനോയ് ജോസഫ് എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു.
പത്രോസ് ചെങ്ങരിയാടൻ സ്വാഗതവും ജോസ് മത്തായി കൃതജ്ഞതയും പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.