ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഷുഐബ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ ശാന്തീഷിന്റെ കുടുംബത്തിന് മരണാന്തര സഹായം കൈമാറി. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും കേരളാ കലാമണ്ഡലം നിവ്വാഹക സമിതി അംഗവുമായ സ:ടി.കെ.വാസുവിൽ നിന്നും ശാന്തീഷിന്റെ കുടുംബം സഹായധനം ഏറ്റുവാങ്ങി . ചടങ്ങിൽ സിപിഐഎം ഏരിയാ സെക്രട്ടറി എം.ബി.പ്രവിൺ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.പീതാംബരൻ,സി.ഡി.വാസുദേവൻ,സി.എ.ഗോപി, വാർഡ് മെമ്പർ ജിഷ്ണു, ബ്രാഞ്ച് അഗംങ്ങളായ എ.കെ. കണ്ണൻ, മോഹനൻ പി വി കെ. എ. കുമാരൻ ,പ്രവാസി സംഘം വില്ലേജ് സെക്രട്ടറി സുരേഷ് കല കുവൈറ്റ് പ്രവർത്തകരായ ഷമീർ, ദ്രുപക്, ജോസ് എന്നിവർ പങ്കെടുത്തു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം രമേശ് ചുണ്ടലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ബ്രാഞ്ച് സെക്രട്ടറി മിഥുൻ സ്വാഗതം ആശംസിച്ചു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു