ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എഞ്ചിനീയേഴ്‌സ് ഫോറം കുവൈറ്റും (ഐഇഎഫ്-കെ) ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഐഇഎഫ്-കെയുടെ സാമൂഹിക സേവന പദ്ധതിക്ക് കീഴിൽ 2023 ഫെബ്രുവരി 22ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യമ്പ് നടത്തി . കുവൈറ്റിൻറെ ദേശീയ-വിമോചന ദിനാചരണവുമായി ബന്ധപ്പെടുത്തി “എന്റെ രക്തം കുവൈറ്റിന്” എന്ന ബ്ലഡ് ബാങ്കിന്റെ കാമ്പയിനുള്ള പിന്തുണ കൂടിയായിട്ടാണ് ക്യാമ്പ് നടത്തിയത് .
ഇന്ത്യൻ എഞ്ചിനീയേഴ്‌സ് ഫോറം കുവൈറ്റിലെ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള ഇന്ത്യൻ എഞ്ചിനീയർമാരുടെ സജീവ കൂട്ടായ്മയാണ്. കുവൈറ്റിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ അത് എത്തിക്കുന്നതിനും, രക്തദാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിരവധി സാമൂഹിക-ക്ഷേമ സംരംഭങ്ങളിലൂടെ കുവൈറ്റിലെ സമൂഹത്തിൽ അടുത്ത് ഇടപെടുകയും ചെയുന്ന സംഘടനയാണ് ഐ ഇ എഫ് -കെ . സംഘടനയിലെ അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് രക്തദാന ക്യാമ്പിന് ലഭിച്ചത്.
ഐഇഎഫ്-കെ സ്ഥാപകനും മുൻ പ്രസിഡന്റുമായ വൈകുണ്ഠ് ആർ ഷേണായിയാണ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സമൂഹത്തിന്റെ ഐക്യവും ചലനാത്മകതയും നിലനിർത്തുന്നതിന് സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതിൽ എഞ്ചിനീയർമാർക്ക് വഹിക്കാനാകുന്ന നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ കാഴ്ചപ്പാടോടുകൂടി ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പ്രവർത്തനങ്ങളിൽ അടുത്ത പ്രോഗ്രാം ക്ലീൻ ബീച്ച് കാമ്പെയ്‌നാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക സേവനങ്ങൾക്കും രക്തദാന ക്യാമ്പിന്റെ മാതൃകാപരമായ നടത്തിപ്പിനും ഉള്ള പുരസ്കാരം ശ്രീ രാജൻ തോട്ടത്തിൽ, IEF-K ക്ക് സമ്മാനിച്ചു.
ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ ബിസിനസ് പങ്കാളികളായ ബിഇസി എക്‌സ്‌ചേഞ്ച് ആണ് പരിപാടി സ്പോൺസർ ചെയ്തത് . ബിഡികെ അംഗങ്ങളായ സോഫി രാജൻ, നളിനാക്ഷൻ ഒളവറ, വിനിത, ബിജി മുരളി, ഉണ്ണികൃഷ്ണൻ, നിയാസ്, നിമിഷ്, ജയൻ, ഐഇഎഫ്-കെ ജനറൽ സെക്രട്ടറി: ബെൻസി കെ ബേബി, സെക്രട്ടറി. ശ്രീ.ശ്രീരാജ് രാജൻ, കൾച്ചറൽ സെക്രട്ടറി : സുനീത് നൊറോണ & ഐ.ഇ.എഫ് – കെ അംഗങ്ങൾ: മെറിൽ, വിവേക്, സന്തോഷ്, സജോ, ചന്ദൻ, സച്ചിൻ, ഷദാബ് എന്നിവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പ്രവർത്തിച്ചു.
കുവൈറ്റിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈറ്റ് ഹെൽപ്പ് ലൈൻ നമ്പരായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
More Stories
വയലിനിൽ കുവൈറ്റ് സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച് ഡോ. എല്. സുബ്രഹ്മണ്യം
സാരഥി കുവൈറ്റ്, രജത ജൂബിലി സാരഥീയം@25 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു
കുവൈത്ത് കെഎംസിസി ‘തംകീൻ-24’നവംബർ 22 ന്അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ