January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഒന്നാം വയസ്സിലേക്ക്

Times of Kuwait

കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളി മാതൃഭാഷ സ്നേഹികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഒന്നാം വയസ്സിലേക്ക്. 2020 ജൂലായ് ഒന്നിന് തുടക്കം കുറിച്ച ക്ലബ്ബിന്റെ ഒന്നാം വാർഷികം ജൂലൈ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ നടക്കും.

വാർഷിക യോഗത്തിൽ മുഖ്യാതിഥിയായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്, “പുതുതലമുറയ്ക്ക് അന്യമാകുന്ന മാതൃഭാഷ” എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. കുവൈറ്റിലെ പ്രമുഖ വ്യക്തികളും ടോസ്റ്റ്മാസ്റ്റർമാറും പങ്കെടുക്കുന്ന ഈ വാർഷിക ദിനത്തിൽ വിവിധ കലാ പരിപാടികളും തത്സമയ വിഷയ പ്രഭാഷണ മത്സരവും ഉണ്ടായിരിക്കുന്നതാണ്.
ക്ലബ്‌ പ്രസിഡന്റ്‌ ടോസ്റ്റ്മാസ്റ്റർ ഷീബ പ്രമുഖ് അധ്യക്ഷത വഹിക്കും

യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് സൂം പ്ലാറ്റ്ഫോമിൽ ഐഡി : 840 3087 9843
പാസ്സ്‌വേർഡ്: bkmtc2021 എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ബിജോ.പി.ബാബു: + 965 97671194

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!