ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഗാന്ധി ജയന്തിയുടെ ഭാഗമായി ബി.ഡി.കെ കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജാബിരിയാ സെൻട്രൽ ബ്ലഡ് ബാങ്കിൽ ഒക്ടോബർ രണ്ടിന് നടന്ന രക്തദാന ക്യാമ്പ്, വൈകിട്ട് അഞ്ചു മണിയോടെ ആരംഭിച്ചു. ദാതാക്കൾക്കായി സർട്ടിഫിക്കറ്റും ലഘു ഭക്ഷണവും ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ നൽകിയിരുന്നു.
ബി.ഡി.കെ കുവൈത്ത് ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ബി ഡി കെ കുവൈറ്റ് വോളന്റീർസ് ക്യാമ്പിന്റെ സുഗമമായ സംഘാടനവും നടത്തിപ്പും ഉറപ്പാക്കി.
ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി കുവൈത്തിന്റ പിന്തുണയോടെ ആണ് ക്യാമ്പ് നടന്നതെന്നും ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ സമാനമായ രക്തദാന ഡ്രൈവുകൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ള വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുവാൻ എപ്പോഴും സന്നദ്ധമാണെന്നും 69997588 എന്ന നബറിൽ ബന്ധപെടുവാനും രാജൻ തോട്ടത്തിൽ അറിയിച്ചു.
More Stories
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്
സഞ്ചാരി കുവൈറ്റ് യൂണിറ്റിന്റെ മെമ്പറും അഡ്മിൻസ് പാനൽ അംഗവുമായ സിജോ ജോൺ ഇലഞ്ഞിക്കു യാത്രയയപ്പ് നൽകി