ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റർ ( ബി.ഡി.കെ കുവൈറ്റ് ) ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അദാൻ ഹോസ്പിറ്റലിന് സമീപമുള്ള കോ ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ഓഗസ്റ്റ് 25 ന് നടന്ന രക്തദാന ക്യാമ്പ്, ഉച്ചക്ക് രണ്ടു മണിയോടെ ആരംഭിച്ചു. അൻപതിലേറെ ദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു രക്ത ദാനം നടത്തി. ദാതാക്കൾക്കായി സർട്ടിഫിക്കറ്റും ലഘു ഭക്ഷണവും ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ നൽകിയിരുന്നു.

സാന്ത്വനം കുവൈത്ത് പ്രസിഡന്റ് ജ്യോതിദാസ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ബി.ഡി.കെ കുവൈത്ത് ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയൻ സദാശിവൻ സ്വാഗതവും നിമിഷ് കാവാലം നന്ദിയും രേഖപ്പെടുത്തി.
വിവാഹ വാർഷിക ദിനത്തിൽ രക്തദാനം ചെയ്ത ഷൈറ്റസ്റ്റ് – ജിഞ്ചു ദമ്പതികൾക്കുള്ള ആശംസകൾ മാർട്ടിൻ അറിയിച്ചു.ജോബി ബേബി, ജോളി, ബീന, കലേഷ്, തോമസ് അടൂർ, ശ്രീകുമാർ പുന്നൂർ,ഷൈറ്റസ്റ്റ്, മാർട്ടിൻ, വിനീത, സോഫി രാജൻ, ജിജോ, ജിതിൻ എന്നിവർ ക്യാമ്പിന്റെ സുഗമമായ സംഘാടനവും നടത്തിപ്പും ഉറപ്പാക്കി.
ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി കുവൈത്തിന്റ പിന്തുണയോടെ ആണ് ക്യാമ്പ് നടന്നതെന്നും ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ സമാനമായ രക്തദാന ഡ്രൈവുകൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ള വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുവാൻ എപ്പോഴും സന്നദ്ധമാണെന്നും രാജൻ തോട്ടത്തിൽ അറിയിച്ചു.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം