January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബാലവേദി കുവൈറ്റിന്റെ നാല് മേഖല കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

           ബാലവേദി സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം സാൽമിയ ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി നിർവ്വഹിച്ചു, ഡിയോണ ജോർജ്ജ് സ്വോതന്ത്ര്യ ദിന സന്ദേശം നൽകി. കല കുവൈറ്റ് മേഖല സെക്രട്ടറി റിച്ചി കെ ജോർജ്, ബാലവേദി കേന്ദ്ര കമ്മിറ്റി അംഗം ജോർജ് തൈമണ്ണിൽ, മേഖല കൺവീനർ ജോസഫ് നാനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാലവേദി സാൽമിയ മേഖലാ പ്രസിഡന്റ് അഞ്ജലി രാജ് അധ്യക്ഷത വഹിച്ച ചടങ്ങിന് ആഞ്ജലീന മറിയം സ്വാഗതവും ആരോൺ മൈക്കിൾ നന്ദിയും രേഖപ്പെടുത്തി.

        ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല പ്രസിഡന്റ് അദ്വൈതിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് ഉദ്‌ഘാടനം ചെയ്തു , ശ്രേയാ ലക്ഷ്മി സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിച്ചു , ബാലവേദി കുവൈറ്റ്‌ ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്‌,ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ ഹരിരാജ് , കല കുവൈറ്റ് അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ എളയാവൂർ, ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി സമിതി കൺവീനർ ജഗദീഷ്‌ ചന്ദ്രൻ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി ഗൗരി പ്രിയ സ്വാഗതമാശംസിച്ച ചടങ്ങിന് അനുലേഖ നന്ദി പ്രകാശിപ്പിച്ചു. കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ വിദ്യാർഥികൾക്കായി നടത്തിയ “ജനാധികാരത്തിന്റെ കിളിവാതിൽ” കൈയ്യെഴുത്ത് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ കുവൈറ്റ് ചാപ്റ്ററിലെ മികച്ച കൈയ്യക്ഷരമായി തിരഞ്ഞെടുത്ത നന്ദന ലക്ഷ്മിക്കുള്ള മലയാള മിഷന്റെ ഉപഹാരം കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് കൈമാറി , മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കോഓർഡിനേറ്റർ സജീവ് എം ജോർജ് , മാതൃഭാഷ പ്രവർത്തകരും വേദിയിൽ സന്നിഹിതരായിരുന്നു.
      ഫഹാഹീൽ മേഖലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മംഗഫ് കല സെന്ററിൽ കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ബാലവേദി ഫഹാഹീൽ മേഖല വൈസ് പ്രസിഡന്റ് റൊനിറ്റ റോസ് അധ്യക്ഷത വഹിച്ചു. മാമ്പഴം ക്ലബ് വൈസ് പ്രസിഡണ്ട് അഭിരാമി ജ്യോതിഷ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പിജി, ബാലവേദി രക്ഷാധികാരി കോർഡിനേറ്റർ തോമസ് ശെൽവൻ, ബാലവേദി കേന്ദ്ര കമ്മറ്റി അംഗം അവനി വിനോദ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലവേദി ഫഹാഹീൽ മേഖല രക്ഷാധികാരി കൺവീനർ ബിപിൻ പുനത്തിൽ വേദിയിൽ സന്നിഹിതനായിരുന്നു. ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി മാധവ് സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലവേദി മഞ്ചാടി ക്ലബ് സെക്രട്ടറി ജൂലിയറ്റ് ട്രീസ ബിജു നന്ദി രേഖപ്പെടുത്തി.

       അബുഹലീഫ മേഖലയിൽ മെഹബുള്ള കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ്‌ വൈസ് പ്രസിഡന്റ് ബിജോയ്‌ ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി അബുഹലിഫ മേഖല വൈസ് പ്രസിഡന്റ് എസ്തർ മരിയ ജോൺ അധ്യക്ഷത വഹിച്ചു . മഹാത്മ ബാലവേദി ക്ലബ് പ്രസിഡന്റ് അഡോണ പ്രമോദ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം, മേഖല പ്രസിഡന്റ് ഗോപികൃഷ്ണൻ, ബാലവേദി മേഖല രക്ഷാധികാരസമിതി കൺവീനർ കിരൺ ബാബു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി ആഗ്നസ് ഷൈൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ചാച്ചാ നെഹ്‌റു ക്ലബ് പ്രസിഡന്റ് ഇലുജിയ നന്ദി അറിയിച്ചു.

        തുടർന്ന് നാല് മേഖലകളിലും സംഘടിപ്പിച്ച ദേശ ഭക്തി ഗാനം, പ്രച്ഛന്ന വേഷം , ക്വിസ് മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി . കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ,മേഖല കമ്മിറ്റി അംഗങ്ങൾ, ബാലവേദി മാതൃഭാഷ സമിതി അംഗങ്ങൾ, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ബാലവേദി ക്ലബ്ബുകളിൽനിന്നും മാതൃഭാഷ ക്ളാസുകളിൽ നിന്നും നൂറു കണക്കിന് കുട്ടികളും രക്ഷിതാക്കളും ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!