പല്പക്ക് ഫഹാഹീൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജനുവരി 3 വെള്ളിയാഴ്ച വൈകീട്ട് 3.30ന് മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന ചടങ്ങിൽ ഫഹാഹീൽ ഏരിയ പ്രസിഡന്റ് ശശികുമാർ അധ്യക്ഷത വഹിച്ചു. പൽപക് പ്രസിഡൻറ് സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ലതികശകുമാർ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സന്ദീപ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രുതി ഹരീഷ് നന്ദി പറഞ്ഞു. പ്രേംരാജ്, രാജേഷ് കുമാർ, ജിജു മാത്യു, രാജേഷ് പരിയാരത്ത്, സി പി ബിജു, മീര വിനോദ്, ദൃശ്യ പ്രസാദ്, നന്ദകുമാർ, സുരേഷ് കുമാർ, മനോജ് പെരിയാനി, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
2025 വർഷത്തേക്കുള്ള പല്പക്ക് ഫഹഹീൽ ഏരിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ശശികുമാർ ഏരിയ പ്രസിഡന്റ് , ഷാജു തീത്തുണ്ണി ഏരിയ സെക്രട്ടറി, ലതിക ശശികുമാർ വനിതാവേദി കൺവീനർ, അമ്പിളി മധു ബാലസമിതി കൺവീനർ കൂടാതെ 25 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയുണ്ടായി.
തുടർന്ന് നടന്ന കുടുംബസംഗമത്തിൽ പല്പക്ക് ഫഹാഹീൽ ഏരിയ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഗാനമേള, മിമിക്രി, സെമി ക്ലാസിക്കൽ ഡാൻസ്, ഏകാംഗനാടകം, കവിതചൊല്ലൽ തുടങ്ങിയ 40ലധികം അംഗങ്ങൾ അവതരിപ്പിച്ച വ്യത്യസ്തയാർന്ന കലാപരിപാടികൾ കുടുംബസംഗമത്തിന് മാറ്റുകൂട്ടി.
More Stories
കുവൈറ്റ് ഫയർഫോഴ്സ് , കെട്ടിട പരിശോധന ശക്തമാക്കുന്നു
ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റ് നിരോധിക്കാൻ ഒരുങ്ങി കുവൈറ്റ്
ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും