ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : അൽമദ്‌റസത്തുൽ ഇസ്ലാമിയ, സാൽമിയ പി ടി എ യുടെ ആഭിമുഖ്യത്തിൽ മദ്റസത്തുൽ തൗഹീദ്, ഹവല്ലിയിൽ ഇഫ്‌താർ സമ്മേളനം സംഘടിപ്പിച്ചു. രക്ഷിതാക്കളും വിദ്യാർത്ഥികളുമടക്കം നാന്നൂറിലേറെ പേർ പങ്കെടുത്തു. സിഫ്രാൻ അൽശുറൈo ഖിറാഅത് നടത്തി. പി ടി എ പ്രസിഡന്റ് ശിഹാബ് വി കെ അധ്യക്ഷത വഹിച്ചയോഗത്തിനു ട്രെഷറർ അബ്ദുൽഅസീസ് മാറ്റുവയിൽ സ്വാഗതം പറഞ്ഞു. നാട്ടിൽ നിന്ന് സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ഉത്ഘാടനം നിർവഹിച്ചു. കെ ഐ ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഇഫ്‌താർ സന്ദേശം നൽകി.
വിവാഹം, കുടുംബം, ജീവിതം എന്ന തലക്കെട്ടിൽ പി ടി എ നടത്തിയ ഓൺലൈൻ പ്രഭാഷണപരമ്പരയുടെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ വിജയികളായ മഖ്‌ബൂല ബീവി, റസിയ നിസാർ , സജ്‌ന ശിഹാബ്, ഷെഹന സഫ്‌വാൻ എന്നിവർക്കുള്ള സമ്മാനങ്ങൾ ആക്ടിങ് പ്രിൻസിപ്പലും ഐവ പ്രസിഡന്റുമായ ജസീറ ആസിഫും ഐവ സെക്രട്ടറി ബിനീഷ റസാക്കും നൽകി. എട്ട് ആഴ്ചകളിൽ പ്രഭാഷണം നിർവഹിച്ച സക്കീർ ഹുസൈൻ തുവ്വൂരിന് പി ടി എ പ്രസിഡണ്ട് ശിഹാബ് വി കെ ആദരം നൽകി. ഹെവൻസ് സ്‌കീമിൽ ഖത്‍മുൽ ഖുർആൻ പൂർത്തിയാക്കിയ സിഫ്രാൻ അൽശുറൈമിനും ഫാരിസ് മുഹമ്മദ് ജസീറിനും മുഖ്യതിഥി മുഹമ്മദ് നദീർ മൗലവി ഉപഹാരങ്ങൾ കൈമാറി. കെ ഐ ജി ഏരിയ പ്രസിഡന്റ് റി ഷ് ദിൻ അമീർ, സെക്രട്ടറി നിസാർ കെ റഷീദ്, ഇഫ്‌താർ കൺവീനർ മുഹമ്മദ് ഹാഷിഫ് , ഫർവാനിയ മദ്രസ പി ടി എ സെക്രട്ടറി ഷാനിജ്, എഡ്യൂക്കേഷൻ കൺവീനർ ഇസ്മാഈൽ വി എം, പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി എന്നിവർ സംബന്ധിച്ചു.
ആസിഫ് ഖാലിദ് , ആസിഫ് പാലക്കൽ, മുഹമ്മദ് അസ്‌ലം മറ്റ് പി ടി എ ഭാരവാഹികൾ ഇഫ്‌താറിന് നേതൃത്വം നൽകി. പി ടി എ സെക്രട്ടറി ഷംനാദ് ഷാഹുൽ നന്ദി പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.