ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെന്റ്.തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തിരുവോണ പുലരി 2022 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.
2022 സെപ്റ്റംബർ 30 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഫഹാഹേൽ ഇന്റർനാഷണൽ ബ്രിട്ടിഷ് സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടി സെന്റ്.തോമസ് മാർത്തോമ ചർച്ച് വികാരി ഫാ.ജിജി മാത്യു ഉദ്ഘാടനം ചെയ്യും.
അത്തപൂക്കളം,വടംവലി,ഗാനമേള,സാംസ്കാരിക ഘോഷയാത്ര,സാംസ്കാരിക സമ്മേളനം,ഡാൻസ്,നാടൻ പാട്ട്,വയലിൻ ഫ്യൂഷൻ, മാജിക്ക് ഷോ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണന്ന് സംഘാടക സമിതി അറിയിച്ചു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു