ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി:അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും പഠനം ആയാസരഹിതമാക്കുന്നതിനും വേണ്ടി അടൂർ ട്വിങ്കിൾ സ്റ്റാർ മീറ്റ് എന്ന പേരിൽ മോട്ടിവേഷൻ സെമിനാർ സംഘടിപ്പിച്ചു.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ പ്രസിഡന്റ് ശ്രീകുമാർ എസ്.നായരിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മോട്ടിവേഷൻ സ്പീക്കർ ഡോ.എം.കെ സുഭാഷ് ചന്ദർ,കാർട്ടൂണിസ്റ്റ് സുനിൽ കുളനട എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി.പരിപാടിക്ക് വൈസ് പ്രസിഡന്റ് കെ.സി ബിജു, ഉപദേശക സമിതി ചെയർമാൻ ജിജു മോളേത്ത്, കൺവീനർ ടെറി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.സെക്രട്ടറി അനീഷ് എബ്രഹാം സ്വാഗതവും, മുൻ പ്രസിഡന്റ് ബിജോ പി.ബാബു നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികള അവതരിപ്പിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്