September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അടൂർ എൻ. ആർ.ഐ ഫോറം കുവൈറ്റ്‌ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : അടൂർ എൻ. ആർ.ഐ ഫോറം കുവൈറ്റ്‌ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു ഏപ്രിൽ 14 വെള്ളി 5 മണി മുതൽ ഫാഹഹീൽ  വച്ച് വിവിധ പരിപാടികളോടെ ആണ് സംഗമം നടന്നത് കുവൈറ്റ്‌ കേന്ദ്ര ഇബാദ് വിംഗ് കൺവീനർ ശ്രീ അബ്ദുൽ റഹിം ഹസനി റമദാൻ സന്ദേശം നൽകി. ആക്ടിങ് പ്രസിഡന്റ്‌  ബിജോ പി ബാബു അധ്യക്ഷത നിർവഹിച്ചു..  അടൂരോണം റാഫിൽ കൂപ്പൺ പ്രകാശനം മാത്യുസ് ഉമ്മൻ നിർവഹിച്ചു.  ഷൈനി വർഗീസിന് വിദ്യാഭാസ അവാർഡ് നൽകി ആദരിച്ചു. കോശി മാത്യു, സുനിൽ കുമാർ, ആഷ ശാമുവൽ,  എന്നിവർ ആശംസകൾ അർപ്പിച്ചു..  ജനറൽ സെക്രട്ടറി അനീഷ്‌ എബ്രഹാം സ്വാഗതവും, ജോയിന്റ് സെക്രട്ടറി ബിജു കോശി കൃതജ്ഞതയും രേഖപ്പെടുത്തി.  പങ്കെടുത്ത എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കി. കൺവീനർ   ഷഹീർ മൈ‌തീൻ കുഞ്ഞ് സംഗമത്തിന് നേതൃത്വം നൽകി..

error: Content is protected !!