ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: അബ്ബാസിയ – ദുറുത്തർബിയ മദ്റസ’ ഫാമിലി ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു. മദ്രസഹാളിൽ വെച്ച് സംഘടിപിച്ച പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം നിരവധി പേർ പങ്കെടുത്തു. മദ്റസ പ്രിസിപ്പാൾ അബ്ദുൽ ഹമീദ് അൻവരി അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ‘ഇഫ്ത്താർ മീറ്റ് ‘ ഉൽഘാടനം നിർവഹിച്ചു. കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡൻ്റ് മുസ്തഫ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഇഫ്‌താർ സംഗമത്തിൽ, കഴിഞ്ഞ അധ്യായന പൊതു പരീക്ഷയിലും വാർഷിക പരീക്ഷയിലും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുകൾ കെ.ഐ.സി ജനറൽ സെക്രട്ടറി ആബിദ് ഫൈസി, വൈസ് പ്രസിഡൻ്റ് മുഹമ്മദലി പുതുപറമ്പ്, ഹുസ്സൻകുട്ടി മൗലവി, മദ്‌റസ മാനേജ്മെൻ്റ് വൈസ് പ്രസിഡൻ്റ് രായീൻ കുട്ടി ഹാജി, ശൈഖ് ബാദുശ, യുസുഫ് ഫറൂഖ്, ശറഫുദ്ധീൻ കുഴിപ്പുറം എന്നിവർ ചേർന്ന് വിതരണം ചെയ്തു.
മജ്ലിസുന്നൂർ ആത്മീയ സദസ്സിന് അബ്ദുൽഹക്കിം മൗലവി, അഷ്റഫ് അൻവരി, ഹക്കിം ഹസനി, അഷ്റഫ് ദാരിമി, മുഹമ്മദ് ദാരിമി, മജീദ് ദാരിമി, ശംസുദ്ധീൻ യമാനി, അഷ്റഫ് സൈനി എന്നിവർ നേത്യത്വം നൽകി. മദ്‌റസ മനേജ്മെൻ്റ് ഭാരവാഹികളായ അബ്ദുലത്തിഫ് എടയൂർ, റസാഖ് ദാരിമി, ഇഖ്ബാൽ പതിയാരത്ത്, ബശീർ വജ്ദാൻ, KIC വിഖായ വളണ്ടിയർമാർ എന്നിവർ ചേർന്ന് പരിപാടികൾ ഏകോപിച്ചു. മദ്‌റസ ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ കോഡൂർ സ്വാഗതവും ട്രഷറർ ഹബീബ് കയ്യം നന്ദിയും പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.