കുവൈറ്റ് സിറ്റി : ഏഷ്യനെറ്റ് ന്യൂസ് ഗൾഫ് ബ്യൂറോ ചീഫ്, പ്രിയ സുഹൃത്ത് അരുൺ രാഘവന്റെ പിതാവ് ,മുതിർന്ന സിപിഐ (എം) നേതാവും, ഉദുമ മുൻ എം എൽ എ യുമായിരുന്ന പി. രാഘവൻ അന്തരിച്ചു.രണ്ടു വർഷത്തിലേറെയായി അസുഖബാധിതനായി കിടപ്പിലായിരുന്നു .
അവിഭക്തകണ്ണൂർ ജില്ലയിലും കാസർഗ്ഗോഡ് ജില്ലയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും തോഴിലാളി വർഗ്ഗ പ്രസ്ഥാനവും വളർത്തിയെടുക്കുന്നതിൽ നിർണ്ണായകമായ നേതൃത്വം നൽകിയ മുൻ നിര നേതാക്കളിൽ ഒരാളാണ് സ. പി. രാഘവൻ.


കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സഹകാരിയെയാണ് നഷ്ടമായിരിക്കുന്നത്. കാസർഗോഡ് ഇ കെ നായനാർ ആശുപത്രിയും, മുന്നാട് പീപ്പിൾസ് കോളേജും ഉൾപ്പെടെ കാസർഗോഡിന്റെ അഭിമാനമായ ഇരുപത്തിയഞ്ചിലധികം സഹകരണ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. 37വർഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. എൽഡിഎഫ് ജില്ലാ കൺവീനറായും സിഐടിയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.ധന്യമായ ആ ജീവിത സ്മരണക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
More Stories
കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു
കോട്ടൺഹിൽ സ്കൂളിൽ നാഫോ ഗ്ലോബലിന്റെ ആസ്ട്രോണമി ലാബ് പ്രവർത്തനം ആരംഭിച്ചു.
കോട്ടയം മുണ്ടക്കയം സ്വദേശി കുവൈറ്റിൽ നിര്യാതനായി