കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസ സ്ഥലത്ത് വൈൻ ഫാക്ടറി നടത്തിയ ഏഷ്യൻ പ്രവാസി അറസ്റ്റില്. ഫഹാഹീലിലെ ഒരു റെസിഡന്ഷ്യല് ബില്ഡിങില് അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റില് നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
ലഹരി നിര്മാണത്തിനായി തയ്യാറാക്കിയ 20 ബാരല് അസംസ്കൃത വസ്തുക്കള് ഇവിടെ നിന്ന് പിടിച്ചെടുത്തു. ഇതിന് പുറമെ നിര്മാണം പൂര്ത്തിയായി വില്പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്നവയും കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളും അറസ്റ്റിലായ പ്രവാസിയെയും തുടര് നടപടികള്ക്കായി ബന്ധപ്പെട്ട വകുപ്പുകള്ക്ക് കൈമാറി.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു