Times of Kuwait
റിയാദ് : അറബ് – ഇസ്ലാമിക രാജ്യങ്ങളിലെ പാരമ്ബര്യ കലകളിലൊന്നായ അറബി കാലിഗ്രാഫി യുനെസ്കോ സാംസ്കാരിക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു.
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 16 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍, യു.എന്‍ എഡ്യുഷനല്-സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് നല്കിയ നാമനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുനെസ്കോയുടെ അംഗീകാരം.
സൗന്ദര്യവും ഭംഗിയും ഐക്യവും പ്രകടമാകുന്ന കലാപരമായ കൈയെഴുത്ത് കലയാണ് അറബിക് കാലിഗ്രഫി എന്ന് യുനെസ്കോ പറഞ്ഞു. അക്ഷരങ്ങള്‍ കൊണ്ട് നീട്ടിയും കുറുക്കിയും വ്യത്യസ്ത രൂപങ്ങള്‍ സൃഷ്ടിക്കാനും ഒരു വാക്കിനുള്ളില്‍ പോലും അനന്തമായ സാധ്യതകള്‍ പ്രദാനം ചെയ്യാനും അറബിക് കാലിഗ്രഫിക്ക് കഴിയുന്നു. സൗദി സാംസ്കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് അല്‍-സൗദ് തീരുമാനത്തെ സ്വാഗതം ചെയ്തു. വലിയൊരു സാംസ്കാരിക പൈതൃകം വികസിപ്പിക്കുന്നതിന് ഈ അംഗീകാരം സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അറബ്, ദേശീയ സ്വത്വത്തിന്റെ പ്രതീകമായ അറബി കാലിഗ്രാഫി സൗദി ചരിത്രത്തിലേക്ക് ആഴത്തില്‍ ഇഴചേര്‍ന്നതാണ്. ഈ സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത്, സാംസ്കാരിക മന്ത്രാലയം 2020 ലും 2021 ലും അറബിക് കാലിഗ്രാഫി വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു