കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനായി അപേക്ഷകേന്ദ്രങ്ങളില്‍ എത്തിയത് ആറായിരത്തോളം പേർ.ഈ സാഹചര്യത്തില്‍ ഇവരെ സ്വീകരിക്കുന്നതിന് ഇന്ത്യ തങ്ങളുടെ വ്യോമപാത മെയ് അഞ്ച് മുതല്‍ തുറക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
ഇന്ത്യയിലെയും കുവൈറ്റിലെയും വിദേശകാര്യ മന്ത്രാലയങ്ങളും ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സിവില്‍ ഏവിയേഷനും സഹകരിച്ചാണ് മെയ് അഞ്ച് മുതല്‍ വ്യോമപാത തുറക്കുന്നതിനും കുവൈറ്റ് എയര്‍വേസിലും ജസീറ എയര്‍വേസിലും ഇവരെ ഇന്ത്യയിലെത്തിക്കുന്നതിനും തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അനധികൃത താമസക്കാര്‍ക്ക് പിഴയടയ്ക്കാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനും ശരിയായ വിസയില്‍ കുവൈറ്റിലേക്ക് തിരിച്ചെത്തുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തുന്നതിനായി ഫര്‍വാനിയയിലും ജിലീബ് അല്‍ ഷുയൂഖിലുമുള്ള രജിസ്ട്രേഷന് കേന്ദ്രങ്ങളില്‍ നിരവധി പേരാണെത്തിയത്.
പൊതുമാപ്പിനുള്ള ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചപ്പോൾ ആറായിരത്തോളം പേരാണ് ഈ അവസരം പ്രയോജനപ്പെടുത്തി ഇരിക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ മെയ് അഞ്ചു വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് അധികൃതരും സൂചിപ്പിക്കുന്നത്. ഇവരെ സാൽമിയയിലും ഫിന്റാസിലുമുള്ള ഉള്ള വിവിധ കേന്ദ്രങ്ങളിലാണ് ഇവരെ ഇപ്പോൾ താമസിപ്പിക്കുന്നത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു