Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കോവിഡ്
വിമുക്തനായി. ഇന്ന് രാവിലെ തൻറെ ട്വിറ്റർ വഴിയാണ് കോവിഡ് നെഗറ്റീവായ വിവരം അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ മാസം ഇരുപത്തി നാലാം തീയതിയാണ് അദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. അതേതുടർന്ന് എംബസിയുടെ കോൺസിലർ സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരുന്നു
നിലവിൽ ഹോം ക്വാരന്റൈനിൽ ഉള്ള അദ്ദേഹം ഓൺലൈൻ വഴി തൻറെ ജോലി തുടരും. തൻറെ രോഗവിമുക്തിക്കായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്ത ഏവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു