ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെയാണ് ഡോ. ഖാലിദ് അൽ സയീദിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ
ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും ആരോഗ്യ മേഖലയിലെ വിഷയങ്ങളും
കൂടിക്കാഴ്ചയിൽ ചർച്ചയായി. കോവിഡിനെതിരെയുള്ള സംയുക്ത പോരാട്ടത്തിന്റ വിഷയങ്ങളും കോവാക്സിന്റ അംഗീകാരവും ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെൻറ് വിഷയങ്ങളും കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ കാര്യങ്ങളും ചർച്ചയായി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്