ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ആണ് കുവൈറ്റ് മന്ത്രിസഭയിലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പിൻറെ ചുമതല വഹിക്കുന്ന മന്ത്രിയുമായ ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. കോവിഡ് മഹാമാരി കാലത്ത് കുവൈറ്റിലെ ഇന്ത്യക്കാർക്ക് നൽകിയ കരുതലിന് അംബാസഡർ ഉപപ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി