Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിലെ എണ്ണ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവിന് ആവശ്യമുന്നയിച്ച് അംബാസഡർ സിബി ജോർജ്. എണ്ണ വിഭാഗം അണ്ടർസെക്രട്ടറി ഡോ. നിമർ ഫഹദ്
അൽ മാണിക്ക് അൽ സബാഹുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ സിബി ജോർജ് ആവശ്യമുന്നയിച്ചത്. അതോടൊപ്പം ഇത് മേഖലയിലെ എൻജിനീയർമാരുടെ വിസ പുതുക്കുന്നതിനുള്ള ക്രമീകരണങ്ങളും ചർച്ച ചെയ്തു.
കൂടാതെ ഹൈഡ്രോകാർബൺ മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള വിഷയങ്ങളും കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ കാര്യങ്ങളും അംബാസഡർ സംസാരിച്ചു.
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍