കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കൂടിക്കാഴ്ചകൾ നടത്തി അംബാസഡർ സിബി ജോർജ്. ഇന്നലെയും ഇന്നുമായി നാല് സുപ്രധാന കൂടി കാഴ്ചകളാണ് അദ്ദേഹം നടത്തിയത്.
കുവൈറ്റ് വിദേശകാര്യസഹമന്ത്രി യും ഏഷ്യാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിയും ആയ അലി സുലൈമാൻ അൽ സായ ദുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും വ്യാപിപ്പിക്കാനുള്ള കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.
നേരത്തെ കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാർ നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിനായി കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് സെക്രട്ടറി അലി മോഹസെനുമായും കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ജാസിം അൽ ഹമദ് സഖേർമായും കുവൈറ്റ് ഇൻവെസ്റ്റ്മെൻറ് ബാങ്ക് മാനേജിങ് ഡയറക്ടർ ഫാറൂഖ് ബസ്ഥാഖുമായും അദ്ദേഹം മീറ്റിംഗ് നടത്തിയിരുന്നു.
കുവൈറ്റിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കൂടിക്കാഴ്ചകൾ നടത്തി അംബാസഡർ സിബി ജോർജ്

More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു