Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി :പ്രവാസ മനസ്സ് തൊട്ടറിഞ്ഞ തീരുമാനവുമായി അംബാസഡർ സിബി ജോർജ്. കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു.
ഇന്ത്യൻ കമ്മ്യൂണീറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണു പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു ചേർന്ന ജൂലൈ മാസത്തിലെ ഓപ്പൺ ഹൗസിൽ ആണ് അംബാസഡർ സിബി ജോർജ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്.
പ്രതിമാസം 120 ദിനാറിൽ കുറഞ്ഞ ശമ്പളം കൈപ്പറ്റി ഇരുന്നവരുടെ ആശ്രിതർക്കാണ് ഈ ആനുകൂല്യം നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍