Times of Kuwait
കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ് പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ മിന്നൽ സന്ദർശനം നടത്തി. ഇന്ന് രാവിലെ ആണ് അദ്ദേഹം ജലീബിലും ഷർഖിലും ഉള്ള പാസ്പോര്ട്ട് സേവന കേന്ദ്രങ്ങളിൽ എത്തിയത്.അപേക്ഷകരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കി മടങ്ങി. അടിയന്തരമായി എല്ലാവരുടെയും അപേക്ഷകൾ സ്വീകരിക്കുമെന്നും പരാതികളിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ ബുധനാഴ്ചകളിൽ സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസിൽ’ ഇന്ത്യക്കാർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള അവസരം ഉണ്ടാകും എന്നും എംബസിയുടെ എല്ലാ ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങളിലും പരാതിപ്പെട്ടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എഴുപതോളം വരുന്ന ഇന്ത്യൻ എംബസി ജീവനക്കാർ, വിവിധ ആവശ്യങ്ങളുമായി എംബസിയിൽ എത്തുന്ന കുവൈറ്റിലെ ഇന്ത്യക്കാർക്ക് അതിഥികൾക്കുള്ള പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റിൽ പങ്കെടുത്ത ആദ്യ ഇൻറർവ്യൂ നാളെ തിങ്കളാഴ്ച രാത്രി 9.30 ന് ഏഷ്യാനെറ്റ് ന്യൂസിൽ “ടൈംസ് ഓഫ് കുവൈറ്റ് “എപ്പിസോഡിൽ കാണാം.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു