February 25, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അംബാസഡർ സിബി ജോര്‍ജ് ഡെപ്യൂട്ടി അമീറിന് അധികാരപത്രം കൈമാറി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡർ സിബി ജോര്‍ജ് ഡെപ്യൂട്ടി അമീറും കിരീട അവകാശിയുമായ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബായെ സന്ദര്‍ശിച്ച് അധികാരപത്രം കൈമാറി.

കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ക്കും അംബാസഡര്‍ പ്രത്യേകം നന്ദി പറഞ്ഞു. പ്രതിരോധം, വാണിജ്യം, സുരക്ഷ, ഊര്‍ജ്ജം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാൻ താൻ പ്രതിജ്ഞാബദ്ധനായിരിക്കുമെന്നും അംബാസഡർ പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും ഡെപ്യൂട്ടി അമീര്‍ നേര്‍ന്നു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ സൗഹാര്‍ദ്ദത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അധികാരപത്രം കൈമാറുന്നതിന് മുമ്പ് അംബാസഡറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.

error: Content is protected !!