കുവൈത്ത്: വിസിറ്റിങ്ങ് വിസ ഉൾപെടെ കാലാവധി കഴിഞ്ഞ എല്ലാ തരം വിസകളും മെയ് 31 വരെ നീട്ടി നൽകി
കുവൈത്തിൽ കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും മേയ് 31 വരെ കാലാവധി ദീർഘിപ്പിച്ചു. മാർച്ച് ഒന്നുമുതൽ മൂന്ന് മാസമാണ് സ്വാഭാവികമായ കാലാവധി ദീർഘിപ്പിക്കൽ അനുവദിച്ചത്. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലിഹ് അറിയിച്ചതാണിത്.
സന്ദർശക വിസയിൽ എത്തിയവർ ഉൾപ്പെടെ നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവർക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി ഈ ആനുകൂല്യം ലഭിക്കും.
സന്ദർശക വിസയിലെത്തി കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിമാന സർവിസുകൾ നിലച്ച് കുവൈത്തിൽ കുടുങ്ങിപ്പോയവർക്കും വിസ കാലാവധി കഴിഞ്ഞ മറ്റു നിരവധി പേർക്കും ആആശ്വാസകരമായ വാർത്തയാണിത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു