കുവൈറ്റ് സിറ്റി : കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികൾക്ക് അടിയന്തര ശസ്ത്രക്രിയകളും കാർഡിയാക് കത്തീറ്ററൈസേഷൻ ചികിത്സയും മരുന്നുകളും സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അടിയന്തിര കേസുകളിൽ എല്ലാ രോഗികളുടെയും ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രധാന്യമെന്നും ധാർമ്മിക വശത്തിന് മുൻഗണന നൽകി വിവേചനമില്ലാതെ ചികിത്സ തുടർന്നുവരുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
More Stories
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.
കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു : പുതുക്കിയ ഗതാഗത നിയമം നാളെ (22 ഏപ്രിൽ 2025) മുതൽ പ്രാബല്യത്തിൽ
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു