കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത് 1,900 കുപ്പി മദ്യം കസ്റ്റംസ് പിടികൂടി. ഏഷ്യൻ രാജ്യത്തുനിന്ന് എത്തിയ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഇവ. വസ്ത്രങ്ങൾ കൊണ്ട് പൊതിഞ്ഞ് പലകകൾക്കു താഴെയായിരുന്നു മദ്യം ഒളിപ്പിച്ചത്.
പരിശോധനയിൽ പലകകൾ തുറന്നപ്പോൾ മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. ആരും അവകാശപ്പെടാതെ 90 ദിവസത്തോളം ഷുവൈഖ് തുറമുഖത്ത് കണ്ടെയ്‌നർ കിടന്നതായി കസ്റ്റംസ് വൃത്തങ്ങൾ ഒരു പ്രാദേശിക അറബിക് പത്രത്തോട് പറഞ്ഞു. ബാധകമായ കസ്റ്റംസ് നടപടിക്രമങ്ങൾ പാലിച്ച്, ഇത് ലേലം ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്