കുവൈറ്റ് സിറ്റി : ജൂൺ 21 ചൊവ്വാഴ്ച കുവൈറ്റ് 14 മണിക്കൂറും 2 മിനിറ്റും പകൽ സമയത്തിന് സാക്ഷ്യം വഹിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ ഞായറാഴ്ച അറിയിച്ചു.ഗൾഫ് മേഖലയുടെ വടക്ക് ഭാഗത്തുള്ള കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷൻ ഡയറക്ടർ ഖാലിദ് അൽ ജമാൻ പറഞ്ഞു.
‘സൂര്യപ്രകാശ ചലനം ലോകത്തിന്റെ വടക്കൻ പകുതിയിൽ അതിന്റെ പരമാവധി വ്യാപ്തിയിൽ എത്തുന്നതിനാലാണ് ഇത് എല്ലാ വർഷവും സംഭവിക്കുന്നെതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഈ ദിവസങ്ങളിൽ സൂര്യൻ അതിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്താണെന്നും ജൂലൈ 5 മുതൽ ക്രമേണ പിൻവാങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു