കുവൈറ്റ് സിറ്റി : ഐ.ഐ.കെയുമായി സഹകരിച്ച് ഐ.ഇ.എ.എസ് Xpressions 2022 ഇന്റർ സ്കൂൾ കൾച്ചറൽ ഫെസ്റ്റ് നവംബർ 12 ശനിയാഴ്ച കുവൈറ്റിലെ ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്‌കൂളിൽ സംഖടിപ്പിച്ചു .20-ലധികം സ്‌കൂളുകളിൽ നിന്നായി 2500-ലധികം വിദ്യാർഥികൾ ഇന്റർ സ്‌കൂൾ മെഗാ പരിപാടിയിൽ പങ്കെടുത്തു.
കൾച്ചറൽ ഫെസ്റ്റ് പ്ലാറ്റിനം സ്പോൺസേഴ്‌സായ കുവൈറ്റിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയായ അൽ മുസൈനി എക്‌സ്‌ചേഞ്ച് ഭാഗ്യശാലിയായ വിജയിക്ക് ലാപ്ടോപ്പ് സമ്മാനമായി നൽകി .വിദ്യാർത്ഥികളുടെ അവിശ്വസനീയമായ പരിശ്രമങ്ങൾക്കുള്ള പ്രോത്സാഹമായാണ് ലാപ്ടോപ്പ് സമ്മാനിച്ചത്.അൽ മുസൈനി പുതു തലമുറയ്ക്ക് നൽകുന്ന പ്രചോദനത്തിനു ഐ.ഇ.എ.എസ് പ്രിൻസിപ്പൽ ഫാ.ബോസ്കോ ഡിമെല്ലോ നന്ദി അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ പബ്ലിക് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഷെയ്ക് നാസറാണ് വിജയി . ഐ.ഇ.എ.എസ് ഡയറക്ടർ ഫാ. ഡെറിക് മിസ്ക്വിറ്റ അൽ മുസൈനി മാർക്കറ്റിംഗ് പ്രതിനിധി ശ്രീ. ട്രെവിൻ വിജയിക്ക് ലാപ്‌ടോപ്പ് കൈമാറി.
ഓരോ സ്‌കൂളിലെയും വിദ്യാർത്ഥികളെ അവരുടെ കഴിവുകൾ പരമാവധി പ്രകടിപ്പിക്കാനും അവരുടെ കഴിവുകൾ തിരിച്ചറിയാനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റാനും അൽ മുസൈനി പ്രോത്സാഹിപ്പിക്കുന്നു. സമൂഹത്തിന്റെ അവിഭാജ്യ ഘടകമാകാനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ബന്ധങ്ങൾ പരിപോഷിപ്പിക്കാനും അൽ മുസൈനി എപ്പോഴും ലക്ഷ്യമിടുന്നു എന്ന് അൽ മുസൈനി മാനേജ്‌മന്റ് അറിയിച്ചു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്