കുവൈറ്റ് സിറ്റി : കുവൈറ്റിലെ എക്‌സ്‌ചേഞ്ച് കമ്പനിയായി അൽ മുസൈനി എക്‌സ്‌ചേഞ്ച് വിദേശനാണ്യ വിനിമയ രംഗത്തെ മികച്ച സേവനങ്ങൾക്കും നൂതന നേട്ടങ്ങൾക്കും 2022-ലെ ബിസിനസ് ടാബ്ലോയിഡ് കുവൈറ്റ് മികച്ച ഫോറിൻ എക്‌സ്‌ചേഞ്ച് പ്രൊവൈഡർക്കുള്ള അവാർഡ് സ്വന്തമാക്കി.
കുവൈറ്റിലുടനീളം കമ്പനിക്ക് 126-ലധികം ശാഖകളും 25-ലധികം സ്വയം സേവന യന്ത്രങ്ങളുമുണ്ട്. ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകിക്കൊണ്ട് വ്യക്തികളുടെയും കമ്പനികളുടെയും ക്ലയന്റുകളുടെ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ കമ്പനിക്ക് കഴിഞ്ഞു, ഇത് ഉപഭോക്താക്കളുടെ വിശ്വാസം നേടുന്നതിന് കാരണമായി.1942 മുതൽ കുവൈറ്റിലെ ഒന്നാം നമ്പർ എക്‌സ്‌ചേഞ്ച് കമ്പനിയെന്ന സ്ഥാനം നിലനിർത്താനുള്ള അൽ മുസൈനി കമ്പനിയുടെ കഴിവിനെയാണ് ഈ അവാർഡ് പ്രതിഫലിപ്പിക്കുന്നതെന്ന് ജനറൽ മാനേജർ ഹ്യൂ ഫെർണാണ്ടസ് പറഞ്ഞു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ