January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അബുദാബി ബിഗ് ടിക്കറ്റ് : 30 കോടിയുടെ ഭാഗ്യസമ്മാനം കുവൈറ്റ് മലയാളിക്ക്

Times of Kuwait

കുവൈറ്റ് സിറ്റി : അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി വിജയം.
ഇത്തവണ 30 കോടിയുടെ ഭാഗ്യസമ്മാനം ലഭിച്ചത് കുവൈറ്റ് മലയാളി നോബിൻ മാത്യുവിന്.
അല്പം മുമ്പ് നടന്ന നറുക്കെടുപ്പിലാണ് കുവൈറ്റ് മലയാളിക്ക് ‘ശുക്രദശ’ തെളിഞ്ഞത്.

ഒക്ടോബർ 17 -ഴാം തീയതി നോബിൻ മാത്യു എടുത്ത 254806 നമ്പർ ടിക്കറ്റിനാണ് ഒന്നര കോടി ദിർഹം ( ഏകദേശം 30 കോടി ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് ഇതിൽനിന്നുതന്നെ സംഘാടകർ വിജയെ ഫോണിൽ ബന്ധപ്പെട്ട്‌ സമ്മാന വിവരം അറിയിച്ചു. ” സമ്മാനം ലഭിച്ച ഞെട്ടലിലാണ് താനെന്നും എന്താണ് പ്രതികരിക്കേണ്ടത് എന്ന് അറിയില്ലെന്നും ” നോബിൻ മാത്യു മറുപടി നൽകി. സ്പെയർപാർട്സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് 38 വയസുകാരനായ നോബിൻ മാത്യു

ഒന്നാം സമ്മാനം ഉൾപ്പെടെ ആദ്യ നാല് സമ്മാനങ്ങളും മലയാളികൾക്കാണ് എന്നാണ് സമ്മാനപ്പട്ടിക നൽകുന്ന സൂചന.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!