കുവൈറ്റ് സിറ്റി; കുവൈറ്റിലെ മത്സ്യവിൽപ്പനയിലെ ആസ്വാഭാവിക വർധന നിയന്ത്രിക്കാൻ നടപടിക്കൊരുങ്ങി അധികൃതർ. ഇതിന്റെ ഭാഗമായി മാർക്കറ്റിലെ ലേല നടപടികൾ നിരീക്ഷിക്കാൻ കോമ്പറ്റിഷൻ പ്രൊട്ടക്ഷൻ അതോറിറ്റി ഉത്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മത്സ്യ മാർക്കറ്റിൽ ലേല സമയത്ത് വില കൃത്രിമമായി ഉയർത്തുന്നുവെന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ലേലനടപടികൾ നിരീക്ഷിക്കാൻ കോമ്പറ്റിഷൻ പ്രൊട്ടക്ഷൻ അതോറിറ്റി തീരുമാനിച്ചത്.
മത്സ്യ ലേലത്തിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുക. ലേല സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി മൽസ്യം വിൽക്കാൻ വ്യാപാരികൾക്കിടയിൽ ധാരണയുണ്ടോ എന്നും വിലയിൽ അസ്വാഭാവികമായുണ്ടാകുന്ന വർദ്ധനവിന് പിന്നിൽ മറ്റെന്തെങ്കിലും ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണസംഗം പരിശോധിക്കും. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നിയമനടപടി കൈക്കൊള്ളാൻ ഉദ്യോഗസ്ഥർക്ക് അനുമതിയുണ്ട്. ജുഡീഷൽ പോലീസ് സേനയുടെ പദവിയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത് .
ലേല നടപടികൾ സംബന്ധിച്ച മുൻകാല റെക്കോർഡുകൾ പരിശോധിക്കാൻ കോമ്പറ്റിഷൻ അതോറിറ്റി കാർഷിക മൽസ്യവിഭവ വികസന അതോറിറ്റിയുടെ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെയും സഹകരണം തേടിയിട്ടുണ്ട്.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു