കുവൈറ്റ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന് ആംആദ്മി ഫ്രണ്ട്സ് യാത്രയയപ്പ് നൽകി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടിയിൽ ആംആദ്മി സപ്പോർട്ടേഴ്സും വൺ ഇന്ത്യ അസോസിയേഷനും സംയുക്ത ആതിഥേയത്വം വഹിച്ചു. ജോയിന്റ് സെക്രട്ടറി ലിൻസ് തോമസ് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സാജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ എൽദോ എബ്രഹാം മുഖ്യപ്രഭാഷണവും നടത്തി.
2019ലെ പ്രളയ കാലത്ത് വിവാഹ സൽക്കാരം ഒഴിവാക്കി പ്രളയദുരിത ബാധിതരെ സഹായിച്ച് മാനവികതയുടെ ഉദാത്ത മാതൃക കാണിച്ചത് ഉൾപ്പെടെയുള്ള സന്തോഷ് കുമാറിൻറെ നിസ്വാർത്ഥ സേവനത്തെ യാത്രയയപ്പ് സമ്മേളനത്തിൽ പ്രസംഗകർ പ്രകീർത്തിച്ചു. ബിനു ഏലിയാസ്, സബീബ് മൊയ്തീൻ എന്നിവർ ആശംസകൾ നേർന്നു.
സംഘടനയുടെ സ്നേഹോപഹാരവും വിമാനടിക്കറ്റും സന്തോഷ് കുമാറിന് കൈമാറുകയും അദ്ദേഹം മറുപടി പ്രസംഗം നടത്തുകയും ചെയ്തു. പ്രവീൺ ജോൺ കൃതജ്ഞത രേഖപ്പെടുത്തി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു