Times of Kuwait
കുവൈറ്റ് സിറ്റി : ഇന്ത്യയെയും ഇന്ത്യക്കാരെയും ഹൃദയത്തോട് ചേർത്ത് വച്ച ഭരണാധികാരി ആയിരുന്നു ഇന്ന് വിടവാങ്ങിയ കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബ. ഇന്ത്യക്കാരെ അദ്ദേഹം സ്നേഹിച്ചതിന് ഏറ്റവും വലിയ തെളിവാണ് കുവൈറ്റിൽ എന്ന് അധിവസിക്കുന്ന 10 ലക്ഷം ഇന്ത്യക്കാർ.
കുവൈറ്റ് ഭരണാധികാരിയായി ചുമതല ഏറ്റെടുത്ത ശേഷം രണ്ട് തവണയാണ് അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തിയത്. 2006 ൽ നടന്ന ആദ്യ സന്ദർശനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗ് മായും രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടർന്ന് 2017 ൽ അദ്ദേഹം വീണ്ടും ഇന്ത്യയിൽ എത്തിയെങ്കിലും ഗൾഫ് മേഖലയിലെ അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് അദ്ദേഹം സന്ദർശനം വെട്ടിച്ചുരുക്കി കുവൈറ്റിലേക്ക് മടങ്ങി.
കഠിനാധ്വാനികളും പരിശ്രമശാലികളുമായ ഇന്ത്യൻ ജനതയെ അദ്ദേഹമെന്നും ഹൃദയത്തോടു ചേർത്തു വെച്ചിരുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. അതുപോലെ എണ്ണ പര്യവേക്ഷണം മേഖലകളിലും മറ്റ് മേഖലകളിലും ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണ്.
ബിസിനസ് രംഗത്തും വാണിജ്യ മേഖലയിലും വേറെ മുന്നേറുവാൻ കുവൈറ്റിലെ ഇന്ത്യക്കാർക്ക് കഴിഞ്ഞിരുന്നു. ഗൾഫ് മേഖലയിലെ രാഷ്ട്രീയ കാലാവസ്ഥ ചിലസമയങ്ങളിൽ കലുഷിതം ആയിരുന്നെങ്കിലും അത് യാതൊരു തരത്തിലും കുവൈറ്റിലെ ഇന്ത്യക്കാരെ ബാധിച്ചിരുന്നില്ല.
ഇന്ത്യക്കാരെ ഹൃദയത്തോട് ചേർത്ത് വച്ച പ്രിയ നേതാവിന് ആദരാഞ്ജലികൾ
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു