Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിലെ 70 ശതമാനം ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി ആരോഗ്യ മന്ത്രി ഷെയ്ക്ക് ഡോ. ബാസ്സൽ അൽ-സബാഹ് അറിയിച്ചു.
ഇതോടെ രാജ്യവ്യാപകമായി സാമൂഹ്യ പ്രതിരോധശേഷി ലഭ്യമാണെന്ന സൂചനയുണ്ട്.
ലോക്ക്ഡൗണുകളും ഭാഗിക കർഫ്യൂകളും ഉൾപ്പെടെ കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ഏകദേശം രണ്ട് വർഷത്തെ കർശന നടപടികൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി കുവൈത്ത് പൂർണമായി അണിനിരന്നു, എട്ട് മാസം മുമ്പ് കമ്മ്യൂണിറ്റി പ്രതിരോധശേഷിയിലെത്തുകയെന്ന പരമമായ ലക്ഷ്യത്തോടെയാണ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ഇതുവരെ 2.6 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകി.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു