ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പാർപ്പിട നിയമലംഘകരായ 58 പേർ അറസ്റ്റിലായി.
ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരം താമസ നിയമലംഘകരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ കാമ്പയിൻ നടത്തിയത്. കാലഹരണപ്പെട്ട രേഖയുമായി 18 പ്രവാസികൾ, ഐഡി പ്രൂഫ് ഇല്ലാത്ത 17 പേർ, ഒളിവിൽ പോയ 12 പേർ, 11 തൊഴിലാളികൾ, 22 ഗതാഗത നിയമലംഘനങ്ങൾ എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി. ജിലീബ് അൽ ഷുയൂഖിൽ താമസ നിയമം ലംഘിച്ചതിന് 35 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്തെ ക്രമസമാധാനം നിലനിർത്തുന്നതിനായി അഭ്യന്തര മന്ത്രാലയം ഇത്തരം പ്രചാരണങ്ങൾ തുടർന്നും നടത്തുമെന്ന് അധികൃതർ അറിയിച്ചു. താമസ നിയമലംഘകർക്ക് അഭയം നൽകരുതെന്നും നിയമം ലംഘിച്ചാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്