കുവൈത്ത് സിറ്റി:ഈദ് അവധിക്കാലത്ത് 5,42,161 പേർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത് . ജൂലൈ ഏഴിനും 16നും ഇടയിൽ അഞ്ചര ലക്ഷത്തിലേറെ യാത്രക്കാർ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് വ്യോമയാന വകുപ്പ് ഡയറക്ടർ ജനറൽ യൂസുഫ് അൽ-ഫൗസാൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് എടുക്കുന്നവരെ കൂടി കൂട്ടുമ്പോൾ ഇനിയും ഇതിൽ വർദ്ധനവ് വരാൻ ആണ് സാധ്യത .2,85,155 പേർ കുവൈത്തിലേക്കും 2,57,006 പേർ കുവൈത്തിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യും.3484 വിമാനങ്ങളാണ് ഈ ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
കൈറോ, ദുബൈ, ഇസ്തംബൂൾ, ദോഹ, ജിദ്ദ നഗരങ്ങളിലേക്കാണ് കൂടുതൽ പേരും പോകുന്നത്. ഇതിൽ അധികവും അവധി ആഘോഷിക്കാൻ പോകുന്ന കുവൈത്തികളാണ്.നിരവധി പ്രവാസികളും 9 ദിവസം അടുപ്പിച്ച് അവധി ലഭിച്ചത് ഉപയോഗപ്പെടുത്തി നാട്ടിൽ പോകുന്നുണ്ട്.
യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സിവിൽ വ്യോമയാന അധികൃതർ വ്യക്തമാക്കി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്