ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു
കുവൈറ്റ് സിറ്റി; പരസ്‌പര സഹകരണം ശക്തമാക്കാനുള്ള ചർച്ചകൾ തുടർന്ന് കുവൈറ്റും തുർക്കിയയും.
കുവൈറ്റ് പക്ഷത്തുനിന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസുർ അൽ ഒതൈബിയും തുർക്കിയ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ബുറാഖ് അക്കാപറും ചർച്ചക്കു നേതൃത്വം നൽകി. ഉഭയകക്ഷി ബന്ധം,തന്ത്രപരമായ സഹകരണം,എല്ലാ തലങ്ങളിലുമുള്ള ബന്ധം മെച്ച പെടുത്തുന്നതിനുള്ള വഴികൾ എന്നിവയെ കുറിച്ചു ഇരുപക്ഷവും ചർച്ച ചെയ്തു. തുർക്കിയിൽ കുവൈറ്റ് നിക്ഷേപകരും റിയൽ എസ്റ്റേറ്റ് ഉടമകളും നേരിടുന്ന പ്രതിബന്ധങ്ങളെ എങ്ങനെ മറികടക്കാമെന്നും അവർ ചർച്ച ചെയ്തു. കുവൈറ്റിലെ തുർക്കിയ കമ്പനികളുടെ ഉടമസ്ഥതയിലുള്ള നിർമാണ പദ്ധതികളും പ്രാദേശിക അന്തർദേശിയ സംഭവവികാസങ്ങളും ചർച്ചയിൽ വിഷയമായി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്